Welcome to GUPS Athavanad ബാലശാസ്ത്ര കോണ്‍ഗ്രസ്സ് -പഞ്ചായത്ത്‌ തലം

ചരിത്രം

ആതവനാട് ഗവണ്മെന്റ് യു പി സ്കൂള്‍- തലമുറകളിലൂടെ അക്ഷരങ്ങളുടെ, വിജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്ന് ശതാബ്ദിയുടെ നിറവില്‍ എത്തി നില്‍ക്കുന്നു.പ്രൌഢമായ ഒരു വിദ്യാഭ്യാസ സാംസ്കാരിക ചരിത്ര പശ്ചാത്തലം ഈ വിദ്യാലയത്തിന്റെ കൈമുതലാണ്.
 ആതവനാടിന്റെ സാമൂഹ്യ വളര്‍ച്ചയില്‍ നമ്മുടെ വിദ്യാലയത്തിന് അനിഷേധ്യമായ പങ്കുണ്ട് എന്നുള്ളത് വാക്കുകള്‍ക്കപ്പുറം തെളിഞ്ഞു നില്‍ക്കുന്ന ഒന്നാണ്.പിന്നിട്ട ഒരു നൂറ്റാണ്ടു കൊണ്ട് അനേകം    മഹത്  വ്യക്തികളെ നാടിന് സംഭാവന ചെയ്യാന്‍ കഴിഞ്ഞു.ആതവനാടിന്റെ  
പ്രകാശഗോപുരമാ‍യിനിലകൊള്ളുന്ന ഈ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷവേളയില്‍ ചരിത്ര കാല പശ്ചാത്തലം ഒന്നോര്‍ക്കുന്നത് പിന്നിട്ട കാലത്തെക്കുറിച്ചുള്ള ഒരോര്‍മ്മ പുതുക്കല്‍ കൂടിയാവും.
                                       1912-ല്‍ കാവുങ്ങലിനടുത്തുള്ള പുല്‍പ്പറ്റ വാര്യത്ത് ശങ്കുണ്ണി വാര്യരുടെ കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്.പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി അതിനു മുന്നിട്ടിറങ്ങിയത്  ശൂലപാണി വാര്യരാണ്.അഞ്ച് വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമാണ് ആ കാലത്ത് സ്കൂളിലുണ്ടായിരുന്നത്.കടുത്ത ജാതീയത നിലനിന്നിരുന്ന ആ കാലഘട്ടത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗത്തിലും പെട്ട പെണ്‍ കുട്ടികള്‍ സ്കൂളില്‍ എത്തിയിരുന്നില്ല.
                  മലബാ‍ര്‍ വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ ആതവനാട് ബോര്‍ഡ് എലെമെന്ററി സ്കൂള്‍ എന്ന പേരിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.1969 വരെ വാര്യത്ത് പ്രവര്‍ത്തിച്ച സ്കൂള്‍ വാര്യത്ത് സ്കൂള്‍ എന്നു വിളിക്കപ്പെട്ടു.1970ലാണ് ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന പരിതി കൊക്കറാം കുന്ന് എന്ന സ്ഥലത്തേക്ക്  മാറ്റി സ്ഥാപിച്ചത്.
      വിദ്യാലയ വികസനത്തിന്റെ വളര്‍ച്ചയുടെ നാഴികക്കല്ലായിരുന്നു ഇത്.സാമൂഹ്യ പ്രവര്‍ത്തകരും മനുഷ്യ സ്നേഹികളുമായ നാട്ടുകാര്‍ ഈ വികസനത്തിന് പിന്നില്‍ പ്രവര്‍ത്തന നിരതരായി.നാട്ടുകാരുടെ അക്ഷീണ പ്രയത്നവും സര്‍ക്കാരുകളുടെ പ്രവര്‍ത്തനവും ഒത്തു ചേര്‍ന്നപ്പോള്‍
ഇന്നത്തെ തലയെടുപ്പുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടത്തിലേക്ക് നമ്മുടെ വിദ്യാലവും ഉയര്‍ന്നു.
ഒരു ജനതയുടെ ആശയാഭിലാഷങ്ങളുടെ പ്രതീകമാണ് ഈ വിദ്യാലയം.

No comments:

Post a Comment